Latest Updates

മൺസൂൺ ശക്തി പ്രാപിക്കുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധയും  റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.

സമീപകാല സംഭവങ്ങളിൽ രണ്ട് കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചപ്പോൾ ഒരേ കുടുംബത്തിലെ നിരവധി പേർ തിങ്കളാഴ്ച സൂററ്റിൽ ചികിത്സയിലാണ്. തെലങ്കാനയിലെ പുദുരു മണ്ഡലിലെ കേശവറെഡ്ഡി സ്‌കൂളിൽ 30 വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ചു. ഭക്ഷ്യവിഷബാധയാകാം കാരണമെന്ന് രക്ഷിതാക്കൾ സംശയിക്കുന്നു.

തിങ്കളാഴ്ച, അദിലാബാദ് ജില്ലയിലെ മണ്ഡലം ആസ്ഥാനമായ ബേലയിലുള്ള കെജിബിവി സ്കൂളിൽ 22 പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു. ഈ വർഷം ഇതുവരെ 700 ഓളം വിദ്യാർത്ഥികൾ ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിന് ഇരയായതായി ഭയപ്പെടുന്നു.

അതേസമയം ഭക്ഷ്യവിഷബാധയും മഴക്കാലവും തമ്മിൽ ബന്ധമുണ്ടോ എന്ന സംശയവും നിലനിൽക്കുന്നു.  ചൂടിൽ നിന്ന് ആശ്വാസമായി മഴയെത്തുന്പോൾ അത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും കൊണ്ടുവരുന്നു. മഴയ്‌ക്കൊപ്പം വെള്ളം കെട്ടിനിൽക്കുന്നതും നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

മഴക്കാലത്ത്  ഈർപ്പം കൂടുതലായതിനാൽ മിക്ക ഭക്ഷണങ്ങളും കേടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളും വൈറസുകളും ഫംഗസും ഈ സമയത്ത് പടരുന്നു. ,വയറിളക്കം, ഛർദ്ദി, വിറയൽ, മലബന്ധം, ഓക്കാനം, പനി, കഠിനമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പലരും ചികിത്സ തേടുന്നത്. ഭക്ഷ്യവിഷബാധയും ജലമലിനീകരണവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

ഈ സീസണിൽ ആളുകൾക്ക് ഉണ്ടാകുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് ഗ്യാസ്ട്രോഎൻററിക്. വെള്ളം മലിനമാകാനുള്ള സാധ്യത കൂടുതലായതിനാലാണിത്. ഒപ്പം  മഞ്ഞപ്പിത്തം, ഛർദ്ദി, വയറിളക്കം എന്നിവയും സാധാരണമാണെന്നും ഡോക്ടർമാർ പറയുന്നു.

വ്യക്തിക്ക് വളരെയധികം ഛർദ്ദിയോ വയറിളക്കമോ അനുഭവപ്പെടുകയാണെങ്കിൽ. ഇത് നിർജ്ജലീകരണത്തിനും ജീവിതമാകാനും ഇടയാക്കും. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, അണുബാധ പടർന്നാൽ അത് വൃക്കകളെയും ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

എങ്ങനെ ഒഴിവാക്കാം?

പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് പരിഹാരം. ഉറവിടം അജ്ഞാതമാണെങ്കിൽ വെള്ളം കുടിക്കരുത്. എല്ലാ ജലജന്യ രോഗങ്ങളും ഒഴിവാക്കാൻ ശുദ്ധമായ വെള്ളം കയ്യിൽ കരുതണം.  പുതുതായി പാകം ചെയ്ത വീട്ടിലെ ഭക്ഷണം തന്നെ കഴിക്കാൻ ശ്രദ്ധിക്കണം.

Get Newsletter

Advertisement

PREVIOUS Choice